തെരുവോരത്തു
മരുന്ന് കിട്ടാതെ
ശ്വാസം കിട്ടാതെ
മരിച്ചു വീഴുന്നത്
ആറ്റിൽ പൊങ്ങിയടിയുന്നത്
നായ്ക്കൾ വലിച്ചുകീറുന്നത്
സ്വന്തം
തന്തയുടെയോ
തള്ളയുടെയോ
കുഞ്ഞിന്റെയോ
ഭാര്യയുടെയോ
ഭർത്താവിന്റെയോ
ശവമല്ലാത്തേടത്തോളം കാലം
രാജാക്കന്മാർക്കായി നമുക്ക് കൊട്ടിപ്പാടാം
അവരുടെ കൊട്ടാരങ്ങൾക്കായി കാത്തു നിൽക്കാം
ജിഹാദികൾക്കായുള്ള തിരച്ചിൽ തുടരാം
വിഷം പിന്നെയും ബാക്കിയുണ്ടെങ്കിൽ
ഫേസ്ബുക്കിലും
ട്വിറ്ററിലും
ചോദ്യം ചോദിക്കുന്നവന്റെ
സത്യം പറയുന്നവന്റെ
നീതി തേടുന്നവരുടെ
അമ്മയ്ക്കും
പെങ്ങൾക്കും
പുലയാട്ടുപറഞ്ഞു
മദോന്മത്തരാവാം
അതും പോരെങ്കിൽ
ഫോട്ടോഷോപ്പുണ്ടല്ലോ
ഭയം (fear)