Sunday, 4 September 2022

സ്വച്ഛ്‌ ഭാരത കണ്ണട

 1

സത്യം
പറഞ്ഞവരുണ്ട്
കെട്ടവരുണ്ട്
കണ്ടവരുണ്ട്
അറിഞ്ഞവരുണ്ട്
പറയാത്തവരുണ്ട്
കേൾക്കാത്തവരുണ്ട്
കാണാത്തവരുണ്ട്
അറിയാത്തവരുണ്ട്
ഇവരിലാരുടെതാണ് സത്യം

2
വഴിവക്കിൽ ഗാന്ധിയും ഗോഡ്‌സെയും
ചായക്കടിയിലിരുന്നു
കട്ടൻ ചായയും പരിപ്പ് വടയും കഴിച്ചു
അവർക്കരികിലൂടെ
ന്യൂസ് പേപ്പറിൽ തലപൂഴ്‌ത്തിയ തലമുറകൾക്കരികിലൂടെ
അവരെ രണ്ടുപേരെയും തെറി വിളിച്ചു
ഒരു ബുദ്ധിജീവി സമൂഹം കടന്നു പോയി
സമോവറിലെപ്പോഴും  ഇപ്പോഴും
അവർക്കായി
കട്ടൻ ചായക്കായുള്ള വെള്ളം തിളച്ചുകൊണ്ടേയിരുന്നു


3
തെരുവോരത്തെ കണ്ണടകടയിൽ കയറിയ ഗാന്ധി ചോദിച്ചു
ഈ കണ്ണടയൊന്നും മാറ്റി തരണം
വട്ട കണ്ണട
സ്വച്ഛ്‌ ഭാരത കണ്ണട