നക്ഷത്രങ്ങളുടെ തിളക്കവും
നിലാവിന്റെ തണുപ്പും
രാവിന്റെ നിശബ്ധതയുമായി
കഥകള്‍ക്കായി സ്വപ്നം മുറ്റത്ത് കാത്തു നിന്നപ്പോൾ
വീണ്ടും ഒരു സ്വപ്നം ആകശചെരിവില്‍നിന്നും അടര്‍ന്നു വീണു
കഥകള്‍ പറയണം...
കഥകള്‍ പറഞ്ഞുകൊണ്ടേയിരിക്കണം
നാളെകളില്‍ നിന്നും ഇന്നിലേക്കും
ഇന്നില്‍ നിന്നും ഇന്നലകളിലേക്കും
ഇന്നലകളില്‍ നിന്നും ഓര്‍മകളിലേക്കും
പടരുന്ന മനസ്സിന്റെ ചില്ലകളില്‍
കൂടുകൂട്ടുന്ന പക്ഷികള്‍ക്കൊരോന്നും
കഥകള്‍ക്കോണ്ടു മേഞ്ഞ ചിറകുകള്‍ നല്‍കണം ...
ആകശചെരിവില്‍നിന്നും അടര്‍ന്നു വീഴുന്ന സ്വപ്നങ്ങളലാൽ മേഞ്ഞ ചിറകുകൾ