ദൈവം മരിക്കില്ലെന്ന് പറഞ്ഞവർക്കും
ദൈവം മരിക്കണമെന്നാഗ്രഹിച്ചവർക്കും
ഇടയിലെങ്ങോ ദൈവം ബോധമറ്റു കോമയിലായി
ഉറക്കമറ്റ മരണം ഉറക്കമുണരാത്ത ആ ഉറക്കത്തിൽ വെളിപാട് തുള്ളി
എണ്ണമറ്റ ആ വെളിപാടുകൾക്കിടയിൽ
മനുഷ്യനും ദൈവങ്ങൾക്കുമിടയിൽ
ഞാനുമെന്റെ നിഴലും
എനിക്കുമുന്പേ ഉറങ്ങിപോയ എണ്ണമറ്റ തലമുറകൾക്കിടയിൽ
ഗർഭപാത്രങ്ങളായി വീണ്ടും വീണ്ടും മരിച്ചു വീണുകൊണ്ടേയിരുന്നു
എണ്ണമറ്റ ഗർഭപാത്രങ്ങളായ് ...
അർത്ഥമറ്റ ഗർഭപാത്രങ്ങളായ് ...
അർത്ഥമറ്റ ഗർഭപാത്രങ്ങളായ് ...