Wednesday, 6 May 2020

കാണാതെ പോയോരഞ്ചുരൂപ

വഴിവക്കിലെനിക്ക് വീണു കിട്ടിയതാണ്
അരികു കീറിയോരഞ്ച്  രൂപ
പാതിയിലേറെ മുഷിഞ്ഞ
ഗാന്ധി പതിഞ്ഞ വെള്ള കോണിൽ
ആരോ ഒരു പ്രേമ നൊംബരം കുറിച്ചിട്ടിരുന്നു
നഷ്ടമായതോ
നേടാനാകാതെ പോയതോ ആയ
ഒരു പ്രണയത്തിന്റെ കനൽചൂട്  അതിനുണ്ടായിരുന്നു
ഒരുപക്ഷെ പിന്തള്ളപെട്ട ഒരു കൊച്ചു ഹൃദയത്തിന്റെ
കാല്പനികതയുമാകാം 
പാവം
അരികു കീറി വഴിയരികിൽ നഷ്ടമായോരഞ്ചു രൂപ
ഒരു നഷ്ടബോധത്തിന്റെ അഞ്ചുരൂപ
ആരൊക്കെയോ കണ്ടിട്ടും
കാണാതെ പോയോരഞ്ചുരൂപ
എടുത്തു  ഭിക്ഷച്ചട്ടിയിലിട്ടപ്പോൾ
അന്ധനായ ഭിക്ഷക്കാരൻ
അതറിയാതെ പിന്നെയും പറഞ്ഞു
"അമ്മാ വല്ലതും തരണേ...