വഴിവക്കിലാരോ മറന്നു വച്ച ഒരു നനഞ്ഞ കുടക്കരികിൽ
മഴ നനഞ്ഞു ഞാൻ ആരെയെന്നറിയാതെകുറെ നേരമായി കാത്തു നിൽക്കുകയാണ്
കൂട്ടിനായി ഒരു പൂച്ചയും
പിന്നെ ഒഴിഞ്ഞ റോഡുമുണ്ടായിരുന്നു
കലക്കു വെള്ളം പാഞ്ഞൊഴുകുന്ന
മഴച്ചാലുകൾ ആരോടെന്നില്ലാതെ
കലപില ശബ്ദത്തിൽ എന്തൊക്കെയോ
പറഞ്ഞു പോവുകയാണ്
ഒരു കാല്പനിക കഥയുടെ
തുടക്കത്തിനും
ഒടുക്കത്തിനും
ഉത്തമമായ നിമിഷങ്ങൾ
പെയ്തൊഴുകിയ മഴയുടെ നിശബ്ദതയിൽ
ആരും കടന്നു വരാനില്ലാത്ത
ആ തെരുവോരത്തു
മഴനഞ്ഞ മൂന്ന് ജന്മങ്ങൾ
കുടയും ഞാനും പിന്നെയൊരു പൂച്ചയും
ആരെയെന്നറിയാതെ
പിന്നെയും കാത്തുകൊണ്ടേയിരുന്നു