1
ഇന്നെന്റെ നിഴലിനുഒരോർമയുടെ തിണർപാടുണ്ടായിരുന്നു
പാതി മറന്നിട്ടും
പകുത്തു നൽകിയിട്ടും
മനസ്സിന്റെ കോണിൽ
ആരൊക്കെയോ കോറിയിട്ടുപോയ
ചില മന്ദഹാസങ്ങൾ
ചില ഓർമ്മക്കുറിപ്പുകൾ
ഇന്നെന്റെ നിഴലിനു
ഒരോർമയുടെ തിണർപാടുണ്ടായിരുന്നു
2
ഒരു സ്വാതന്ത്രം പകുത്തു വച്ച രാജ്യത്തിന്റെ
നാൽക്കവലയിലിന്നും
ദൈവം തിരിച്ചറിയാത്ത ഒരു വഴിപോക്കനാണ്
മരണം ഊന്നു വടിയും
ഇടയിലവർ കേറുന്ന ചായക്കടയിൽ
അവർ നൽകുന്ന നൂറുരൂപയുടെ നോട്ടിൽ
ഗാന്ധി വിലപേശപെടാറില്ല
രണ്ടു ചായക്ക് പതിനാറു രൂപ
ബാക്കി കിട്ടുന്ന ചില്ലറ നോട്ടിലും ഗാന്ധിയുണ്ട്
നാം പടുത്തുയർത്തിയ ജീവിതങ്ങളിലില്ലാത്ത ഒരു വിശ്വാസം
3
നിന്റെ കണ്ണിൽ ഇന്നും നിശബ്ദതയാണ്
പറയാൻ മറന്ന ഒരു ഒരൊത്തിരി സ്വപ്നങ്ങളുടെ
മരവിച്ച ഓർമ്മകൾ
നിന്റെ ഓർമ്മകൾ
എന്റെ ഓർമ്മകൾ
എന്റെ കണ്ണിൽ ഇന്നും നിശബ്ദതയാണ്
4
ഇന്നെന്റെ നിഴലിനു
ഒരോർമയുടെ തിണർപാടുണ്ടായിരുന്നു
പാതി മറന്നിട്ടും
പകുത്തു നൽകിയിട്ടും
മനസ്സിന്റെ കോണിൽ
ആരൊക്കെയോ കോറിയിട്ടുപോയ
ഒരു നൊന്പരം