വഴി പറഞ്ഞവരും
വഴി തുറന്നവരുംവഴി തിരഞ്ഞവരും
വഴി മറന്നവരും
എല്ലാവരും വഴി ഓർത്തവരായിരുന്നു
വീട്ടിലേക്കുള്ള വഴി
വീട്ടിൽ നിന്നുമുള്ള വഴി കൂടിയാണെന്ന്
തിരിച്ചറിഞ്ഞവരായിരുന്നു
2
വേദന
കിലോകണക്കിലോ
ലിറ്റർ കണക്കിലോ
മീറ്റർ കണക്കിലോ
പറയാനാകാത്ത മനുഷ്യൻ
അളവെടുക്കാനാകാത്ത
കാഴ്ച മറച്ചു കണ്ണീർ കണ്ണിൽ കൊണ്ട് നടന്നു
കാഴ്ച മങ്ങിയ കണ്ണിൽ വഴികളെന്നും മാഞ്ഞുകൊണ്ടേയിരുന്നു
3
നൽക്കവലകളിൽ കൂട്ടിക്കെട്ടിയ വഴികൾ
ഒരു വീശി എറിഞ്ഞ വലയായി
ഒരു നഗരത്തെ കെട്ടിമുറുക്കുന്പോൾ
ഇരുന്പു ഗ്രില്ലിട്ട ജനാലക്കപ്പുറത്തും ഇപ്പുറത്തും
ഒരു കുരങ്ങും
ഞാനും
പെയ്തൊഴുകിയ മഴയിൽ കുതിർന്ന
നീർ വഴികൾ നോക്കി
ഒന്നുമോർക്കത്തെ
ആരെയും കാക്കാതെ
ഒന്നും പറയാതെ
വെറുതെ
ഇരുന്പു ഗ്രില്ലിൽ
മുഖം ചാരി നിന്നു