ഒരു നാൾ അവർ തിരിച്ചുവരും
വിണ്ടു കീറിയ ചുണ്ടുകൾ വിറക്കാതെകീറിയ കുപ്പായങ്ങൾ വലിച്ചെറിഞ്ഞു
വെട്ടിപൊളിഞ്ഞ കാലുകൾ വലിച്ചിഴച്
ഒരുനാൾ അവർ തിരിച്ചുവരും
അന്നവരുടെ കൈകൾക്കു കാരിരുന്പിന്റെ ശക്തിയായിരിക്കും
കാലുകൾക്കു കുതിരകളുടെ കുതിപ്പായിരിക്കും
നെഞ്ചിൽ അഗ്നിപർവതങ്ങളും
കണ്ണുകളിൽ നരകാഗ്നിയുമായി
ഒരു നാൾ അവർ തിരിച്ചുവരും
തെരുവിൽ വലിച്ചിഴച്ച അവരുടെ ജീവന്റെ വിലപറയാൻ
ഒരു നാൾ അവർ തിരിച്ചുവരും
അന്ന് നിങ്ങൾ കൊട്ടിപ്പടുന്ന നേതാക്കന്മാരും
പാടി പുകഴ്ത്തുന്ന നിങ്ങളുടെ ദൈവങ്ങളും
മുഖം മറക്കാൻ പോലും ഇടങ്ങളില്ലാതെ
നിങ്ങളെപ്പോലെ തന്നെ തെരുവുകളിൽ തകർന്നു വീഴും
ഒരു നാൾ അവർ തിരിച്ചുവരും
വിണ്ടു കീറിയ ചുണ്ടുകൾ വിറക്കാതെ...