Sunday, 4 September 2022

ഒറ്റപ്പെടലിന്റെ നിശബ്ദത ഭയങ്കരമാണ്

 


തെരുവിൽ
ആൾക്കൂട്ടത്തിൽ
വീട്ടിൽ
ഓഫീസിൽ
കൂട്ടുകാർക്കിടയിൽ
ഒറ്റപ്പെടലിന്റെ നിശബ്ദത ഭയങ്കരമാണ്.
ആൾ കൂട്ടം ചുറ്റുമില്ലാത്തതല്ല ഒറ്റപ്പെടൽ. കൂട്ടം തെറ്റിമേയുന്ന മനസ്സിന്റെ അന്ന്യം നിന്ന് പോകലാണ്‌ ഒറ്റപ്പെടൽ.
സത്യത്തിൽ ഒറ്റപ്പെടൽ ആൾക്കൂട്ടത്തിൽ മാത്രം വരുന്ന ഏകാന്തതകളാണ് .
ഒരു നിർവികാരമായ നിശബ്ദത.
ഒന്നും തന്റേതല്ലാത്ത ഒരു തോന്നൽ.
താനൊന്നിന്റെയും ഭാഗമല്ലാത്ത തോന്നൽ
മുന്നിലിരിക്കുന്ന കാൻവാസിൽ കൈകളറിയാതെ നീങ്ങുന്പോൾ
നിഴലുകൾ പോലെ
നിറങ്ങളിൽ വിരിയുന്ന ഏകാന്തതകൾ-
അന്ന്യം നിന്നുപോകുന്ന മനുഷ്യർ, മണ്ണ് , മനസ്സുകൾ
പാതിയിൽ പകുത്തെടുക്കുന്ന ഓർമ്മ തെറ്റിയ രൂപങ്ങൾ
പാതിയിൽ മടുപ്പുവന്നു വലിച്ചെറിഞ്ഞ നിർവ്വികാരതകൾ
ഒറ്റപ്പെടലിന്റെ നിശബ്ദത ഭയങ്കരമാണ്
ആൾക്ക്കൂട്ടങ്ങളെന്നും
ഒറ്റപ്പെട്ടവരുടെ നിശബ്ദതയാണ്
നിസ്സഹായതയാണ്