ഇന്നലകളുടെ നിഴൽക്കൂത്ത്
നിനക്കു മുൻപിൽ
ചരിത്രം മരവിച്ച
പാതിരാവിന്റെ തെരുവിൽ
എല്ലാ വെളിച്ചവും മറച്ചാടുന്പോൾ
ചത്തവനും കൊന്നവനും
തിരിഞ്ഞുനിന്നു നിന്നോടു ചോദിക്കും
എന്തിനായിരുന്നു
ആർക്കു വേണ്ടിയായിരുന്നു...
മറക്കരുത്
നീ പടുത്തുയർത്തുന്ന
സ്വപ്ന കൂടാരത്തിന്റെ കന്മതിലുൽക്കുള്ളിൽ
ചതഞ്ഞ കുഞ്ഞിന്റെയും
കരിഞ്ഞ മാതാവിന്റെയും
ചിതറിയ പിതാവിന്റെയും
ശവങ്ങളിൽ
നീ വളർത്തിയ വംശരാശി
നിന്നോടു തിരിഞ്ഞു നിന്ന് ചോദിക്കും
എന്തിനായിരുന്നു
ആർക്കു വേണ്ടിയായിരുന്നു...
ഓർക്കുക
ആഴിയിലും
ആകാശത്തും
ഭുമിയിലും
ഒടുക്കം
മരണം പോലും മടുത്തു മാറ്റി വെക്കുന്ന
നിന്റെ നിറം തകർന്ന നിഴലുകൾക്കിടയിൽ
ഉത്തരങ്ങളില്ലാതെ മൌനം
അന്ന് നിന്നോട് ചോദിക്കും
എന്തിനായിരുന്നു
ആർക്കു വേണ്ടിയായിരുന്നു...
എന്തിനായിരുന്നു...
നിനക്കു മുൻപിൽ
ചരിത്രം മരവിച്ച
പാതിരാവിന്റെ തെരുവിൽ
എല്ലാ വെളിച്ചവും മറച്ചാടുന്പോൾ
ചത്തവനും കൊന്നവനും
തിരിഞ്ഞുനിന്നു നിന്നോടു ചോദിക്കും
എന്തിനായിരുന്നു
ആർക്കു വേണ്ടിയായിരുന്നു...
മറക്കരുത്
നീ പടുത്തുയർത്തുന്ന
സ്വപ്ന കൂടാരത്തിന്റെ കന്മതിലുൽക്കുള്ളിൽ
ചതഞ്ഞ കുഞ്ഞിന്റെയും
കരിഞ്ഞ മാതാവിന്റെയും
ചിതറിയ പിതാവിന്റെയും
ശവങ്ങളിൽ
നീ വളർത്തിയ വംശരാശി
നിന്നോടു തിരിഞ്ഞു നിന്ന് ചോദിക്കും
എന്തിനായിരുന്നു
ആർക്കു വേണ്ടിയായിരുന്നു...
ഓർക്കുക
ആഴിയിലും
ആകാശത്തും
ഭുമിയിലും
ഒടുക്കം
മരണം പോലും മടുത്തു മാറ്റി വെക്കുന്ന
നിന്റെ നിറം തകർന്ന നിഴലുകൾക്കിടയിൽ
ഉത്തരങ്ങളില്ലാതെ മൌനം
അന്ന് നിന്നോട് ചോദിക്കും
എന്തിനായിരുന്നു
ആർക്കു വേണ്ടിയായിരുന്നു...
എന്തിനായിരുന്നു...