മരണം വഴിവക്കിൽ മടിച്ചു നിൽക്കുകയായിരുന്നു
ഇന്നലകളുടെ കടപത്രങ്ങൾ കണക്കു കുറിച്ച് മാറ്റിവച്ചു
വാതിൽക്കൽ ചെന്ന് ഉള്ളിലേക്ക് വിളിച്ചപ്പോൾ
ഒരു തിരിച്ചറിയാത്ത നിശബ്തത
അവനു ചുറ്റും തങ്ങി നിന്നിരുന്നു
എല്ലാ തുടക്കങ്ങൾക്കും ഒടുക്കമുണ്ടെന്ന കള്ളം
കാലങ്ങളായി പറഞ്ഞു പഠിപ്പിച്ച നൊന്പരമായിരിക്കാം
ഒരു നിമിഷം കണ്ണ് തുടച്ചു
അവനകത്തു കയറിയിരുന്നു
എനിക്ക് മുന്നിൽ
ഒരു സംസ്കാരം
ജനിമൃതിയുടെ പറയാതെ പോയ സത്യമായി
ഒരു കള്ളമായി വിറങ്ങലിച്ചു നിന്നു
എന്റെ ചുണ്ടിലൊരു മന്ദസ്മിതം വിരിയവേ
ഒരു കരച്ചിലിന്റെ വക്കിലെത്തിയ മരണം
കാല്ക്കിഴിലെ പൊടിതട്ടി മെല്ലെ പറഞ്ഞു
"പോകാം ...."