Wednesday 6 May 2020

നിഴൽ കൂത്ത്

വെറുപ്പും വിശ്വാസവും സ്നേഹവും
ഒരു മരണത്തിനു മുന്പുള്ള 
അല്പ നിമിഷങ്ങളിലൊതുങ്ങുന്ന മതിഭ്രമങ്ങൾ മാത്രമാണെന്നറിയാൻ
ഒരു ജന്മം മുഴുവനോടുക്കുന്പോൾ 
ഞാനറിഞ്ഞില്ല  സുഹൃത്തേ
എനിക്ക് പാഴായത് ഒരു മൌനത്തിന്റെ സൌന്ദര്യമാണെന്നു...
നമുക്കിടയിലെന്നോ നഷ്ടമായ ഒരു വിളിപ്പടിന്റെ ദൂരമാണെന്ന്

വീണ്ടുമൊരിക്കൽ വിതെച്ചെടുക്കാനാകാത്ത ബന്ധങ്ങളുടെ സ്വപ്നകതിരുകൾ
കാത്തിരിക്കനാകാതെ പതിരായമർനിരുന്നെന്നും    `
ഒടുവിൽ പാതിയിരുളിൽ
കളിക്കാരനും കാഴ്ച്ചക്കാരനുമിടയിൽ
നാമെല്ലാം വെളിച്ചം മറച്ചാടുന്ന
ഒരു സ്വപ്നാടനത്തിന്റെ നിഴൽക്കുത്തുമാത്രമാണെന്നും
ഞാനിന്നറിയുന്പോൾ 
പുറത്ത്
മരിക്കാത്ത ദൈവം
മരിക്കാത്ത മരണത്തിനു
മരിക്കുന്ന മനുഷ്യനാൽ 
ശവപെട്ടി തീർത്ത്‌ കൈനീട്ടി നിന്നു
അകലെയെങ്ങൊ ഘടികാരത്തിൽ
സമയം പന്ത്രണ്ടടിച്ചപ്പോൾ
പാതിയടഞ്ഞ ജനവാതിലും
ഒരു കാറ്റിനൊപ്പം അടഞ്ഞുതീർക്കാനാകാതെ
ഒന്ന്  ഞരങ്ങി ...