Wednesday, 6 May 2020

വിളക്കെടുക്കാൻ മറക്കരുത്

ഇന്ന് നിലാവൊഴിഞ്ഞ രാത്രിയാണ്
 വിളക്കെടുക്കാൻ  മറക്കരുത്
ഇടവഴിയിൽ ഇലയമരുന്പോൾ
നിഴൽമാഞ്ഞ ഇരുളിൽ
വഴിപതറുന്പോൾ
വിളക്ക്  നിനക്ക് നിഴലും വെളിച്ചവും
കൂട്ടായി നൽകും
ഒരു വീടിന്റെ ഓർമ്മയും
ഒരു സ്നേഹത്തിന്റെ കരുത്തും
ആ വിളക്കിൽ  തെളിയും
ഇന്ന് നിലാവൊഴിഞ്ഞ രാത്രിയാണ്
വിളക്കെടുക്കാൻ  മറക്കരുത്