Wednesday, 6 May 2020

അടിക്കണക്ക് മാത്രം

അന്പല നടയിൽ നിന്നും പള്ളിമുറ്റത്തേക്കു
അഞ്ഞൂറ് അടിയാണ്
അവിടെ നിന്നും കള്ളുഷാപ്പിലേക്കും
അഞ്ഞൂറടിയാണ്
അവിടെ നിന്നും സ്കൂളിലേക്കും
അഞ്ഞൂറടിയാണ്
എന്റെയും, നിങ്ങളുടെയും
വീടുകളും അടിക്കണക്കിലാണ്
ഈ അടിക്കണക്കുകൾക്കിടയിലെവിടെയോ
ജീവിച്ചു തീർത്ത ആറടിക്കുള്ളിൽ
നാം മനുഷ്യനോ, മഹാനൊ
അല്ലെങ്കിൽ വെറുമൊരു
 തെണ്ടിയോ ആയി തീരുന്നു
ജീവിതം എന്നും അടിക്കണക്കുകളായിരുന്നു
ഇന്നും എന്നും
അടിക്കണക്ക് മാത്രം