Wednesday, 6 May 2020

എന്റെ ചരമ കുറിപ്പ്

എന്റെ ചരമ കുറിപ്പ് ഞാൻ എഴുതി തുടങ്ങി
ചതുരത്തിലും
വൃത്തത്തിലും
ചരിഞ്ഞും
വളഞ്ഞും 
ചായക്കൂട്ടുകൾ എറിഞ്ഞും
എണ്ണിയാലൊടുങ്ങാത്ത ചിതറി കിടക്കുന്നു ചിത്രങ്ങൾ പോലെ
എന്റെ ചരമ കുറിപ്പ് ഞാൻ എഴുതി തുടങ്ങി
എന്നെ അറിയുന്നവർക്കറിയാത്ത
എന്നെ അറിയാത്തവർക്കറിയാത്ത
എനിക്കുപോലും അറിയാത്ത
ഞാനൊരിക്കലും പറയാത്ത കഥകളായി
എന്റെ ചരമ കുറിപ്പ് ഞാൻ എഴുതി തുടങ്ങി


ഒന്ന് )
എന്റെ ആകാശം നിങ്ങൾക്കു പകുത്തെടുക്കാം
എന്റെ ഭൂമി നിങ്ങൾക്കു പകുത്തെടുക്കാം
എന്റെ പുഴകൾ നിങ്ങൾക്കു പകുത്തെടുക്കാം
എന്റെ കടൽ നിങ്ങൾക്കു പകുത്തെടുക്കാം

രണ്ട് )
 എന്റെ നിലച്ചുപോകുന്ന ശ്വാസം
അവക്കിടയിലുണ്ടെങ്കിൽ
വെട്ടിയൊതുക്കണം
അല്ലെങ്കിൽ അത് വീണ്ടും പടു വൃക്ഷങ്ങളായി വളർന്നു കൊണ്ടേയിരിക്കും

മൂന്ന് )
എന്റെ ഒസ്യത്ത്
ഒരു വെള്ള കടലാസ്സായി
ഒപ്പിട്ടു വെച്ചിട്ടുണ്ട്