൧
പാതിയടഞ്ഞ വാതിലുകൾ അടക്കരുത്
ആരുമറിയാതെ കടന്നു വരുന്ന കാറ്റിനും
ആരോടും പറയാതെ പോകുന്ന മനസ്സിനും
ഒരരികു ചേർന്ന് പോകാനുള്ള ഇടമാണത്
അതെങ്കിലും വെറുതെ വിടുക
പാതിയടഞ്ഞ വാതിലുകൾ അടക്കരുത്
ആരുമറിയാതെ കടന്നു വരുന്ന കാറ്റിനും
ആരോടും പറയാതെ പോകുന്ന മനസ്സിനും
ഒരരികു ചേർന്ന് പോകാനുള്ള ഇടമാണത്
അതെങ്കിലും വെറുതെ വിടുക
൨
കാൽച്ചുവടുകൾക്കടിയിൽ
ഉണക്കിലകൾ ഞരങ്ങുന്പോൾ
ഇനിയുമുറങ്ങാൻ മറന്നു പോയ
നിഴലുകൾക്കരികിൽ
ഒരിലത്തണ്ടു മുറിച്ചിടുക
ഒരു നിശ്ശബ്ദതയവിടെ കിടക്കട്ടെ
നിഴലുകളുറങ്ങിക്കോട്ടേ
കാൽച്ചുവടുകൾക്കടിയിൽ
ഉണക്കിലകൾ ഞരങ്ങുന്പോൾ
ഇനിയുമുറങ്ങാൻ മറന്നു പോയ
നിഴലുകൾക്കരികിൽ
ഒരിലത്തണ്ടു മുറിച്ചിടുക
ഒരു നിശ്ശബ്ദതയവിടെ കിടക്കട്ടെ
നിഴലുകളുറങ്ങിക്കോട്ടേ
൩
വെളിച്ചമെന്നു പറയാനാകാത്ത
ഇരുളെന്നുറപ്പിക്കാനാകാത്തതുമായ
ഈ സന്ധ്യയിൽ
നിനക്ക് ശേഷം
ഞാനും ഈ വീടൊഴിയും
കാലത്തിന്റെ കൈപിടിച്ചു
നാമെന്നോ നടക്കാൻ പഠിച്ചതല്ലേ
വെളിച്ചമെന്നു പറയാനാകാത്ത
ഇരുളെന്നുറപ്പിക്കാനാകാത്തതുമായ
ഈ സന്ധ്യയിൽ
നിനക്ക് ശേഷം
ഞാനും ഈ വീടൊഴിയും
കാലത്തിന്റെ കൈപിടിച്ചു
നാമെന്നോ നടക്കാൻ പഠിച്ചതല്ലേ
൪
എവിടെയാണ് നാം പറഞ്ഞു നിർത്തിയത്
എവിടെയാണ് നാം പറഞ്ഞു നിർത്തിയത്