ഭൂമി കത്തുന്പോൾ
ഉറങ്ങിയ മനുഷ്യർക്കിടയിലൂടെ
ഉറങ്ങാൻ മറന്നുപോയ ദൈവം
തോളിൽ കുന്പസാരകൂപ്പുമായി
നാൽക്കവലയിൽ എന്നത്തേയും പോലെ
പാപികളെയും കാത്തിരുന്നു
ഒരു മരപ്പാളിക്കപ്പുറത്തുമിപ്പുറത്തും
പാപക്കണക്കുകൾ ഏറ്റു ചൊല്ലി വിശുദ്ധരായവർ
മറ്റൊരു പാപമേറ്റുപറയും മുന്പേ
മേടമാസ ചൂടേറ്റുറങ്ങുകയാണ്
മനുഷ്യരുറങ്ങുന്പോൾ ഉറങ്ങാത്ത
എലികളും, പാറ്റകളും, പുഴുക്കളും മാത്രം
മനുഷ്യരുടെ ദൈവത്തെ അന്പരന്നെത്തിനോക്കി
ദൈവ സൃഷ്ടികളുടെ അഴുക്കുചാലിൽ
അന്നം തേടി തിരിച്ചു ചെന്നു
ഒടുവിൽ
ഭൂമി കത്തുന്പോൾ
ഉറങ്ങിയ മനുഷ്യർക്കിടയിൽ
ദൈവഹിതം വാഴ്‌ത്തിയ പലിശക്കാർ നൽകിയ കുന്പസാരക്കൂപ്പിൽ
പാപക്കഥകൾ കേട്ട് വിറങ്ങലിച്ചോടുവിൽ
ദൈവം ഉറങ്ങിപ്പോയി
പുറത്തു മേടച്ചൂടേറ്റുറങ്ങിയ
മനുഷ്യരുടെ വിയർപ്പ്
അപ്പോഴേക്കും അധ്വാനത്തിന്റെ ഉപ്പില്ലാത്ത
ഒരു വലിയ പുഴയായി മാറികഴിഞ്ഞിരുന്നു
ഉറങ്ങിയ മനുഷ്യർക്കിടയിലൂടെ
ഉറങ്ങാൻ മറന്നുപോയ ദൈവം
തോളിൽ കുന്പസാരകൂപ്പുമായി
നാൽക്കവലയിൽ എന്നത്തേയും പോലെ
പാപികളെയും കാത്തിരുന്നു
ഒരു മരപ്പാളിക്കപ്പുറത്തുമിപ്പുറത്തും
പാപക്കണക്കുകൾ ഏറ്റു ചൊല്ലി വിശുദ്ധരായവർ
മറ്റൊരു പാപമേറ്റുപറയും മുന്പേ
മേടമാസ ചൂടേറ്റുറങ്ങുകയാണ്
മനുഷ്യരുറങ്ങുന്പോൾ ഉറങ്ങാത്ത
എലികളും, പാറ്റകളും, പുഴുക്കളും മാത്രം
മനുഷ്യരുടെ ദൈവത്തെ അന്പരന്നെത്തിനോക്കി
ദൈവ സൃഷ്ടികളുടെ അഴുക്കുചാലിൽ
അന്നം തേടി തിരിച്ചു ചെന്നു
ഒടുവിൽ
ഭൂമി കത്തുന്പോൾ
ഉറങ്ങിയ മനുഷ്യർക്കിടയിൽ
ദൈവഹിതം വാഴ്‌ത്തിയ പലിശക്കാർ നൽകിയ കുന്പസാരക്കൂപ്പിൽ
പാപക്കഥകൾ കേട്ട് വിറങ്ങലിച്ചോടുവിൽ
ദൈവം ഉറങ്ങിപ്പോയി
പുറത്തു മേടച്ചൂടേറ്റുറങ്ങിയ
മനുഷ്യരുടെ വിയർപ്പ്
അപ്പോഴേക്കും അധ്വാനത്തിന്റെ ഉപ്പില്ലാത്ത
ഒരു വലിയ പുഴയായി മാറികഴിഞ്ഞിരുന്നു