ഇന്നലെ രാത്രിയിൽ എനിക്ക് ദൈവവിളിയുണ്ടായി
വിശുദ്ധറൂറങ്ങുന്പോൾ നടക്കാനിറങ്ങിയ ദൈവം
വഴി തെറ്റി എന്റെ വീടിനരികിലെത്തിയതായിരുന്നു
വരച്ചു തീർക്കാനാകാത്ത ചിത്രത്തിന് മുൻപിൽ
പാതിരാവായതറിയാതെ കൂനിക്കൂടിയിരിക്കുന്പോഴാണ്
ദൈവം വാതിലിനു മുട്ടിയത്
നടന്നു തളർന്ന ദൈവം മുഖവുര കൂടാതെ പറഞ്ഞു
"ഞാൻ ദൈവം.
ഇരുട്ടിൽ വെളിച്ചം കണ്ടു കയറിയതാണ്
എനിക്ക് എന്നിലേക്കുള്ള വഴി തെറ്റി .."
പുറത്തു തണുപ്പും
അകത്തു ചൂടുമുള്ള
സ്റ്റുഡിയോവിന്റെ
വാതിൽക്കൽ നിൽക്കുന്ന ദൈവത്തിന്റെയും
പണി തീരാത്ത ചിത്രത്തിന്റെയും ഇടയിൽ
ഞാൻ നിറങ്ങളിൽ മുക്കിയ ബ്രൂഷുമായി
ദൈവവിളി കേട്ടു
തിരിച്ചറിവില്ലാത്ത മരവിച്ചു നിന്നു