Wednesday, 6 May 2020

എന്റെ നിശബ്ദതയും നിന്റെ നിശ്വാസവും

എന്റെ നിശബ്ദതയും നിന്റെ നിശ്വാസവും 
നമ്മുടെ ജീവിതത്തിന്റെ കണക്കു പുസ്തകമാണ് 
ഏടുകൾ മറച്ചു നോക്കുന്പോൾ 
പലതും മായ്ച്ചു കളഞ്ഞതായി കാണാം 
പലതും വെട്ടി തിരുത്തിയതായും 

കീറിയ ഏടുകളും
മറന്ന പാടുകളും
ഓർക്കാൻ കരുതിയ ചെറിയ കുത്തിക്കുറിക്കലും
പഴമയുടെ മണം മാറാത്ത
ഈ കണക്കു പുസ്തകത്തിൽ
ആരെയും കാക്കാതെ
ആരോടും പറയാതെ
മറഞ്ഞു നിൽക്കുന്നുണ്ട്


ഓരോ തവണ തിരിച്ചു നോക്കുന്പോഴും
നഷ്ടബോധത്തിന്റെയും
തിരിച്ചറിവിന്റെയും
സന്തോഷത്തിന്റെയും
ഒരു പുഞ്ചിരി നമ്മുടെ ചുണ്ടിൽ വിരിയാറുണ്ട്
എന്റെ നിശബ്ദതയും നിന്റെ നിശ്വാസവും
നമ്മുടെ ഈ ജീവിതത്തിന്റെ കണക്കു പുസ്തകമാണ്