പാതി വഴിയിൽ എന്നോട് ചോദിച്ചു
മുന്നിലേക്കോ അതോ പിന്നിലേക്കോ ?
മുന്നിലെനിയും കാണാത്ത
ഒരുപാട് കാഴ്ചകൾ കിടക്കുന്നു
ഒരു പാട് മനുഷ്യർ നിൽക്കുന്നു
ഒരുപാട് അനുഭവങ്ങൾ കാത്തിരിക്കുന്നു
പിന്നിൽ
കടന്നു വന്ന വഴികൾ
താങ്ങായിരുന്ന ബന്ധങ്ങൾ
തണലായിരുന്ന സ്നേഹങ്ങൾ
മറന്നു വച്ച ഓർമ്മകൾ
കൈപിടിച്ചു സ്വപ്‌നങ്ങൾ
പാതി വഴിയിൽ എന്നോട് ചോദിച്ചു
മുന്നിലേക്കോ അതോ പിന്നിലേക്കോ
കാലം കനത്ത കാലുകളിൽ
വേദന ക്ലാവ് പിടിച്ചുതുടങ്ങിയിരിക്കുന്നു
വയ്യ!
ഒരു ദീർഘ നിശ്വാസം മെല്ലെ മന്ത്രിച്ചു
എന്നിലേക്ക്
എന്നിലേക്ക്
മുന്നിലേക്കോ അതോ പിന്നിലേക്കോ ?
മുന്നിലെനിയും കാണാത്ത
ഒരുപാട് കാഴ്ചകൾ കിടക്കുന്നു
ഒരു പാട് മനുഷ്യർ നിൽക്കുന്നു
ഒരുപാട് അനുഭവങ്ങൾ കാത്തിരിക്കുന്നു
പിന്നിൽ
കടന്നു വന്ന വഴികൾ
താങ്ങായിരുന്ന ബന്ധങ്ങൾ
തണലായിരുന്ന സ്നേഹങ്ങൾ
മറന്നു വച്ച ഓർമ്മകൾ
കൈപിടിച്ചു സ്വപ്‌നങ്ങൾ
പാതി വഴിയിൽ എന്നോട് ചോദിച്ചു
മുന്നിലേക്കോ അതോ പിന്നിലേക്കോ
കാലം കനത്ത കാലുകളിൽ
വേദന ക്ലാവ് പിടിച്ചുതുടങ്ങിയിരിക്കുന്നു
വയ്യ!
ഒരു ദീർഘ നിശ്വാസം മെല്ലെ മന്ത്രിച്ചു
എന്നിലേക്ക്
എന്നിലേക്ക്