പാഠം ഒന്ന്
അ അമേരിക്ക
ആ ആപ്
ഇ ഇന്റർനെറ്റ്
ഈ ഈ ഷോപ്പിംഗ്
ഈക്കപ്പുറം കടക്കും മുൻപ്
കുഞ്ഞു കരഞ്ഞുകൊണ്ട് പറഞ്ഞു
ഇതൊക്കെ എനിക്കറിയാം
എന്ന്നെ പഠിപ്പിക്കു...
പുസ്തകത്തിലുള്ളതെല്ലാം
പുസ്തകത്തിന് മുന്പേയറിയുന്ന
കുഞ്ഞിന്റെ മുൻപിൽ
ടീച്ചർ ഒരു പുസ്തകം പോലുമാകാനാകാതെ
മരവിച്ചു നിന്നു