Wednesday, 6 May 2020

ചിലന്തിവല

എന്റെ നിശബ്ദതയിലേക്ക് തുറക്കുന്ന വാതില്കലിൽ 
ആരെയോ കാത്തൊരു ചിലന്തി വലയുണ്ടായിരുന്നു. 
കാറ്റിൽ ഇളകിയും പൊടിയിൽ കുളിച്ചും ഒരു ചിലന്തി വല. 
വല നെയ്ത ചിലന്തി എന്നോ മരിച്ചു പോയിരുന്നു.  
എന്നിട്ടും എന്താണെന്നറിയില്ല, 
ആരും കൈയേറാനില്ലാതെ 
പാതി മുറിഞ്ഞും ഒടിഞ്ഞു തൂങ്ങിയും 
എന്നുമതാരെയൊക്കെയോ കാത്തു എന്റെ വാതിൽക്കൽ തൂങ്ങി  നിന്നു
നിഴലുകൾക്കിടയിലൂടെ ഉതിർന്നു വീഴുന്ന വെളിച്ചത്തിന്റെ നുറുങ്ങു പൊട്ടുകൾ പോലെ
ഒതുങ്ങിയും പതുങ്ങിയും
ഓരോർമയുടെ പാപഭാരം പോലെ
അടർന്നു വീഴാൻ മടിച്ച നിശ്വാസമായി
എന്റെ നിശബ്ദതയിലേക്ക് തുറക്കുന്ന വാതില്കലിൽ

അതെന്നും
ആരയോക്കെയോ  കാത്തു നില്ക്കുമായിരുന്നു
ആർക്കും വേണ്ടാത്തൊരു ചിലന്തിവലയായി