Wednesday, 6 May 2020

വഴിയിൽ മറന്നു വച്ചതു

വഴിയിൽ മറന്നു വച്ചതു
അക്ഷരങ്ങളാണ്
നിന്റെയും
എന്റെയും
നേർക്കാഴ്ചയുടെ ഓർമകളാണ്
ചിരിക്കാൻ മറന്ന ചിന്തകളാണ്
പിറക്കാതെ പോയ സ്വപ്നങ്ങളാണ്
വഴിയിൽ മറന്നു വച്ചതു
ചരിത്രമറ്റുപോകുന്ന  ചി ത്രങ്ങളാണ്
നിന്റെയും
എന്റെയും
നേർക്കാഴ്ചയുടെ ഓർമകളാണ്