Wednesday, 6 May 2020

ആരെങ്കിലും വിളിച്ചോ?

വെളിച്ചം പതറി മാത്രമെത്തുന്ന ഇടനാഴിയിൽ
നിമിഷങ്ങളടർന്നു വീഴുന്ന ക്ലോക്കിന്നിരുവശത്തും
കാലം തുരുംബെടുത്ത ഏതോ തുണിക്കടയുടെ  കലണ്ടെറുകളിൽ  
ദൈവങ്ങൾ ഇമ  ചിമ്മാതെ  ചിരിച്ചു നിന്നു
ആരും കാത്തു നിൽക്കാത്ത
ആരെയും കാത്തുനിൽക്കാനില്ല്ലാത്ത 
നിമിഷ സൂചികൾ മാത്രം ചലിക്കുന്ന
അവിടെ നിന്നപ്പോൾ
അടുത്തെങ്ങോ ബുൾഡോസറിന്റെ  ചക്ക്രങ്ങൾക്കടിയിൽ
ഞരിഞ്ഞമരുന്ന മണ്ണിന്റെ  തേങ്ങൽ
കാറ്റിനൊപ്പം കടന്നുപോയി
ഒരു നിമിഷം ഞെട്ടി തിരിഞ്ഞു നോക്കി
"ആരെങ്കിലും  വിളിച്ചോ?"